Skip to main content

നവോദയ വിദ്യാലയം: ഒമ്പതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

    മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2019-20 വര്‍ഷത്തേക്കുള്ള ഒമ്പതാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ജില്ലയിലെ ഗവ/ഗവ. അംഗീകൃത വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നവരും 2003 മെയ് ഒന്നിനും 2007 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരും ആയിരിക്കണം.  അപേക്ഷ www.navodaya.gov.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം.  അപേക്ഷ നവംബര്‍ 30നകം നല്‍കണം.  പ്രവേശന പരീക്ഷ 2019 ഫെബ്രുവരി രണ്ടിന് നടത്തും.  ഫോണ്‍ 0494 2450350. 

date