Skip to main content

കൈത്തറി ജീവനക്കാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

 

സംസ്ഥാന കൈത്തറി വസ്ത്ര വികസന വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റും സംയുക്തമായി കൈത്തറി ജീവനക്കാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പ്രാഥമിക കൈത്തറി സംഘം ജീവനക്കാര്‍, ഹാന്റക്സ്, ഹാന്‍വീവ്, വ്യവസായ വകുപ്പിലെ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ബാലരാമപുരത്തുള്ള ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയില്‍ നടന്ന പരിപാടി തിരുവനന്തപുരം ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രമേഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്  ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്റ് എക്സിക്യൂട്ടീവ്  ഡയറക്ടര്‍ ഇ. സലാഹുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ. എസ്. ഷിറാസ്, ബാലരാമപുരം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ഷാജി.റ്റി, റ്റി.ആര്‍. സോളമന്‍ എന്നിവര്‍ പങ്കെടുത്തു.  ചടങ്ങില്‍ ജില്ലയിലെ കൈത്തറി സംഘങ്ങളില്‍ നിന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
(പി.ആര്‍.പി. 2514/2018)

 

date