Skip to main content

ആനപാപ്പാന്‍മാര്‍ക്ക് പരിശീലനം

 

ജില്ലയില്‍ നാട്ടാന പരിപാലനത്തില്‍ ഏര്‍പ്പെട്ടിട്ടുളള ആനപാപ്പാന്‍മാര്‍ക്ക് ശാസ്ത്രീയ പരിശീലനവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. നാളെ (ഒക്‌ടോബര്‍ 22) മുതല്‍ 26 വരെ നടക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഐ. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. പാറമ്പുഴ മാധവത്ത് എന്‍. എസ്.എസ് കരയോഗം ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ ആന വിദഗ്ദ്ധരായ വെറ്ററിനറി ഡോക്ടര്‍മാര്‍, ഗവേഷകര്‍, നിയമവിദഗ്ദ്ധര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. 26ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദീപക് മിശ്ര ഉദ്ഘാടനം ചെയ്യും. പരിശീലനം നേടിയവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ ജോര്‍ജ്ജി പി മാത്തച്ചന്‍ നിര്‍വ്വഹിക്കും. 

                                                      (കെ.ഐ.ഒ.പി.ആര്‍-2026/18)

date