Skip to main content

റോഡ് ഉദ്ഘാടനം

കാളികാവ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കറുത്തേനി കിപ്പട റോഡിനെ ബന്ധിപ്പിക്കുന്ന റാട്ട റിംഗ് റോഡ് ഗതാഗത യോഗ്യമാക്കി. റോഡിന്റെ ഉദ്ഘാടനം എ.പി. അനില്‍കുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എ.പി. അനില്‍കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തു ഗതാഗത യോഗ്യമാക്കിയത്.
ഉദ്ഘാടന ചടങ്ങില്‍ കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു, വാര്‍ഡ് മെമ്പര്‍ സി.ടി. സക്കറിയ, ഫ്രാന്‍സിസ് ഓണാട്ട്, മമ്പാടന്‍ മജീദ്, കെ.ടി. അബു ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

 

date