Skip to main content

ശിശുദിനം: പ്രസംഗ മത്സരം

    ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള എല്‍.പി, യു.പി. കുട്ടികള്‍ക്കുള്ള പ്രസംഗ മത്സരം നവംബര്‍ 3ന് സബ്ജില്ലാ തലത്തിലും 10 ന് ജില്ലാതലത്തിലും നടക്കും.  ബത്തേരി സബ്ജില്ലാ മത്സരം സര്‍വജന ഹൈസ്‌കൂളിലും മാനന്തവാടിയിലേത് ഗവ.യു.പി.സ്‌കൂളിലും വൈത്തിരിയിലേത് കല്‍പ്പറ്റ ജി.എല്‍.പി. സ്‌കൂളിലുമാണ്.  ഒരു സ്‌കൂളില്‍ നിന്ന് എല്‍.പി, യു.പി. വിഭാഗങ്ങളില്‍ നിന്ന് ഓരോ കുട്ടികള്‍ക്ക് പങ്കെടുക്കാം.  പങ്കെടുക്കുന്നവര്‍ നവംബര്‍ 1 നകം രജിസ്റ്റര്‍ ചെയ്യണം.  രജിസ്‌ട്രേഷന്‍ ഫോണ്‍ മാനന്തവാടി 9446648193, ബത്തേരി 9946309151, വൈത്തിരി 9744111518. ജില്ലാതല മത്സരം കല്‍പ്പറ്റ എസ്.ടി.എം.ഐ.പി. സ്‌കൂളില്‍ നടത്തും. ശിശുദിനത്തില്‍ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ ശിശുദിന റാലിയും പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവര്‍ക്ക് സ്വീകരണവും നല്‍കും.
 

date