Skip to main content

ഉപഭോക്ത തര്‍ക്ക പരിഹാര ഫോറം വനിതാ അംഗത്തിന്റെ  നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട്, കാസര്‍ഗോഡ് ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളില്‍ ഒഴിവു വരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (വനിത) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ളവരും 35 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരും ധനതത്വം, നിയമം, കോമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വ്വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും കഴിവും ആര്‍ജവവും ഉള്ളവരും ആയിരിക്കണം. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ 65 വയസ്സ് വരെയോ (ഏതാണോ ആദ്യം അത്) ആണ്. അപേക്ഷാഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കലക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലും ംംം.രീിൗൊലൃമളളമശൃ.െസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷകര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷയ്പപടുത്തിയ പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷാഫോറത്തില്‍ ഒക്‌ടോബര്‍ 25ന് മുമ്പ് ജില്ലാകലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ജില്ലാ കലക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്ക് യാത്രാബത്തയോ മറ്റ് ചെലവുകളോ അനുവദിക്കുന്നതല്ല.

date