Skip to main content

അടൂര്‍ കുടിവെള്ള പദ്ധതി: അലൈന്‍മെന്റ് സര്‍വെ തുടങ്ങി

 

അടൂര്‍ കുടിവെള്ള പദ്ധതിയുടെ പഴയ പൈപ്പ് മാറ്റി പുതിയവ സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് നിരത്ത് വിഭാഗവും വാട്ടര്‍ അതോറിറ്റിയും സംയുക്തമായി നടത്തുന്ന അലൈന്‍മെന്റ് സര്‍വെ ആരംഭിച്ചു. കെ.പി.റോഡ് നിര്‍മാണം നടത്തുന്നതിന് മുമ്പായി പൈപ്പ് മാറ്റിയിടുന്നതിനായി പൊതുമരാമത്ത് വകുപ്പിന് അടയ്ക്കാനുള്ള 5.3 കോടി രൂപ അടച്ചതിന് ശേഷമാണ് സര്‍വെ ആരംഭിച്ചത്. ഏഴംകുളം-പട്ടാഴിമുക്കില്‍ നിന്ന് സര്‍വെ തുടങ്ങി കെ.പി റോഡിലും പറക്കോട്-പരുത്തിപ്പാറ റോഡിലും സര്‍വെ നടത്തി ഈ മാസം ഒമ്പതിനകം പൈപ്പ് മാറ്റിയിടുന്ന ജോലി ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. ഏഴംകുളം പട്ടാഴിമുക്കില്‍ സര്‍വെ നടപടികള്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ആരംഭിച്ചു. വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നെല്‍സണ്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്രീലേഖ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എന്‍ജിനീയര്‍ മുരുകേഷ് എന്നിവര്‍ സര്‍വെയ്ക്ക് നേതൃത്വം നല്‍കും.                  (പിഎന്‍പി 3583/18)

date