Skip to main content

ശാസ്ത്രമേള: സ്വാഗതസംഘ രൂപീകരണയോഗം നാളെ (7)

 

ഈ വര്‍ഷത്തെ പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം നാളെ രാവിലെ 10.30ന് പത്തനംതിട്ട മാര്‍ത്തോമ്മാ എച്ച്.എസ്.എസില്‍ ചേരും.  പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ പ്രതിനിധികള്‍, ജില്ല/ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍മാര്‍, അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികള്‍, ഹയര്‍ സെക്കണ്ടറി, (ആര്‍.ഡി.ഡി), വി.എച്ച്.എസ്.സി  ആഫീസ് അധികാരികള്‍, ക്ലബ് സെക്രട്ടറിമാര്‍  എന്നിവര്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

       (പിഎന്‍പി 3593/18)

date