Skip to main content

ലോക പ്രമേഹ ദിനം ആചരിച്ചു      

കുടുംബവും പ്രമേഹവും എന്ന സന്ദേശവുമായി ലോക പ്രമേഹദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല അധ്യക്ഷത വഹിച്ചു.
    ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് പ്രൊഫ എസ് ശിവശങ്കരന്‍ പുസ്തക പ്രകാശനവും വിഷയാവതരണവും നടത്തി. ഡി എം ഒ (ആരോഗ്യം) ഡോ കെ നാരായണനായിക് പ്രമേഹ ദിനാചരണ സന്ദേശം നല്‍കി. കേരള പ്രമേഹ പ്രതിരോധ പരിപാടി പ്രൊജക്ട് അസിസ്റ്റന്റ് ഡോ പി ശിവകുമാര്‍ പദ്ധതി അവലോകനം ചെയ്തു. 
    പരിപാടിയുടെ ഭാഗമായി കലക്ട്രറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച കൂട്ടനടത്തം നഗരം ചുറ്റി ജില്ലാ ആസൂത്രണ സമിതി പരിസരത്ത് സമാപിച്ചു. ബാലസഭ കുട്ടികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചനയില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടന്നു.  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം അഷിക ദിലീപ് (ചൊക്ലി), കെ പി സംഗീത(പാപ്പിനിശ്ശേരി), എം കീര്‍ത്തന (ചെറുതാഴം) എന്നിവരും യുപി വിഭാഗത്തില്‍ കെ അക്ഷയ്(ചെങ്ങളായി), കെ കിഷന്‍(കുറുമാത്തൂര്‍), റിയ സാജന്‍(പാനൂര്‍) എന്നിവരുമാണ് സമ്മാനത്തിനര്‍ഹരായത്.  ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് വാസുപ്രദീപ് പി സ്വാഗതവും മിത്ര സെക്രട്ടറി പി മായാദേവി നന്ദിയും പറഞ്ഞു. 
    ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍, ആരോഗ്യവകുപ്പ്, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.

date