Skip to main content

അഭിമുഖം

 

വൈക്കം മുനിസിപ്പാലിറ്റിയുടെ കീഴില്‍ 6, 7, 10, 21, 23, 24 എന്നീ വാര്‍ഡുകളിലേക്ക്  ആശാ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതിലേക്ക് നവംബര്‍ 16 രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍  അഭിമുഖം നടക്കും. അപേക്ഷകര്‍ അതത് വാര്‍ഡിലെ 25 നും 45നും മധ്യേ പ്രായമുളള സ്ത്രീകളായിരിക്കണം.എസ്.എസ്.എല്‍.സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈക്കം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടുക.  

(കെ.ഐ.ഒ.പി.ആര്‍-2201/18)

date