Skip to main content

ദേശീയ ശില്‍പ്പശാലയ്ക്ക് തുടക്കം

തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ: കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ ശില്‍പ്പശാലയ്ക്ക് തുടക്കം. സാമൂഹ്യശാസ്ത്ര ഗവേഷണത്തില്‍  സ്റ്റാറ്റിസ്റ്റിക്കല്‍ സങ്കേതങ്ങളുടെ പങ്ക് ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ത്രിദിന ശില്‍പ്പശാല. ഫാറൂഖ് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ്  പ്രഫ.മുഹമ്മദ് നിഷാദ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡി ഉഷാകുമാരി അധ്യക്ഷയായി. കൊമേഴ്സ് വിഭാഗം മേധാവി ഡോ. വി വിജില,  കോ.ഓര്‍ഡിനേറ്റര്‍ ഡോ.മുഫ്ലിഹ, വിവിധ വകുപ്പുകളുടെ മേധാവികള്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്നിവര്‍ സംസാരിച്ചു.

 

date