Skip to main content

മാതൃ ശിശു ആശുപത്രി മുഴുവന്‍ സജ്ജീകരണത്തോടെ പുതുവര്‍ഷത്തില്‍ പ്രവര്‍ത്തിക്കും

 

     പൊന്നാനി  മാതൃ ശിശു ആശുപത്രി പൂര്‍ണ സജ്ജീകരണത്തോടെ പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് പൂര്‍ണ സജ്ജീകരണത്തോടെ ആശുപത്രി തുറക്കാന്‍ തീരുമാനിച്ചത്. കൂടാതെ നിലവില്‍ നടക്കുന്ന പ്രവൃത്തികള്‍ ഡിസംബര്‍ 15 ഓടു കൂടി പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. 22 കോടി രൂപ ചെലവഴിച്ചാണ്  ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച തലത്തിലുമുള്ള മാതൃ ശിശു ആശുപത്രി പൊന്നാനിയില്‍ സജ്ജമാകുന്നത്.  ആധുനിക രീതിയിലുള്ള ഓപ്പറേഷന്‍ തീയേറ്ററുകള്‍,   പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍ , സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ , ഗ്യാസ് സംവിധാനം അടക്കം സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലാന്‍സ്‌കേപ്പ് ചെയ്ത മുറ്റം, കാര്‍ പാര്‍ക്കിംങ്, കാരുണ്യ ഫാര്‍മസി, കാന്റീന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
   കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ 85 തസ്തികകളാണ് ആശുപത്രിയിലേക്ക് അനുവദിച്ചത്.  ഒന്നിച്ച് ഇത്രയും തസ്തികകള്‍ ഒരു ആശുപത്രിയ്ക്ക് അനുവദിക്കുന്നത് സംസ്ഥാനത്ത്  തന്നെ അപൂര്‍വ്വമാണ്. 2017 നവംബര്‍ മുതല്‍ ലഭ്യമായ സൗകര്യത്തില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ച മാതൃ ശിശു ആശുപത്രിയില്‍ ഇപ്പോഴും  മികച്ച രീതിയിലാണ് ഒ.പി നടക്കുന്നത്.  ഉദ്ഘാടനത്തിന് ആവശ്യമായ പൂര്‍ണ സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്പീക്കര്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍.സരിത, എന്‍.എച്ച്.എം ഡയറക്ടര്‍ സി.കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്, കെ.എച്ച്.ആര്‍.ഡബ്‌ളിയൂ.എസ് ഡയറക്ടര്‍ , കെ.എം.എസ്.സി .എല്‍ എം.ഡി , ഡി.എം.ഒ . ഡോ.സക്കീന, പി.ഡബ്യൂ.ഡി ബില്‍ഡിംഗ് ചീഫ് എന്‍ജീനിയര്‍ , ആശുപത്രി സൂപ്രണ്ട•ാരായ ഡോ. ആശ, ഡോ. ഷാജികുമാര്‍, പി.ഡബ്ല്യൂ.ഡി എ.ഇ സാന്റോ സെബാസ്റ്റ്യന്‍, ആരോഗ്യ മന്ത്രിയുടെയും സ്പീക്കറുടെയും പി.എമാര്‍ , എ.പി.എമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date