Skip to main content

കാഞ്ചിയാര്‍ സൂപ്പര്‍ മാര്‍ക്കറ്റ് നവം 16 ന് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും

 

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കാഞ്ചിയാര്‍ പള്ളിക്കവലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മാവേലി സ്റ്റോര്‍ വിപുലമായ സൗകര്യത്തോടെ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുന്നു.  കാഞ്ചിയാര്‍ ടൗണിനു സമീപം ആരംഭിക്കുന്ന പുതിയ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നവം 16 ന് ഉച്ചയ്ക്ക് 12.30ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യ പ്രഭാഷണം നടത്തും. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യം ജോര്‍ജ് ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. സപ്ലൈകോ കോട്ടയം മേഖല മാനേജര്‍ ജ്യോതികൃഷ്ണ. ബി സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. ഡേവിസ് നന്ദിയും പറയും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ജില്ലാ പഞ്ചായത്തംഗം അഡ്വ.സിറിയക് തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം കാഞ്ചിയാര്‍ രാജന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എന്‍.ബിനു, തങ്കമണി സുരേന്ദ്രന്‍, ബിന്ദു മധുക്കുട്ടന്‍, വാര്‍ഡ് മെമ്പര്‍ സിബി മാളവന, വിവിധ രാഷ്ട്രീയ സംഘടനാ 

പ്രതിനിധികളായ കെ.കെ ശിവരാമന്‍, വി.വി. ജോസ്, ജോയി ഈഴക്കുന്നേല്‍, കെ.സി.ബിജു, സാവിയോ പള്ളിപ്പറമ്പില്‍, ജോസ് ഞായര്‍കുളം, രാജന്‍ മണ്ണൂര്‍, കുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷൈനി കെ.എം, സ്വാഗത സംഘം കണ്‍വീനര്‍ വി.ആര്‍.ശശി തുടങ്ങിയവര്‍ സംസാരിക്കും. ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date