Skip to main content

ബോധവത്കരണ പരിപാടി

 

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടയത്തൂര്‍ ഗവ. എല്‍.പി സ്‌ക്കൂളില്‍  പൊതുജനങ്ങള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ സിനിമാതാരം ബേബി മഞ്ചാടി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലിസ്സി തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് . ശ്രീജിത്ത് സി.എസ്, വൈസ് പ്രസിഡന്റ്  സാബു അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, മാതാപിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍ നൈസി ജോബി കുട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിയമ സംവിധാനങ്ങളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. കുട്ടികള്‍ക്കായി വിവിധ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.  

date