Skip to main content

കാട്ടാക്കട താലൂക്കില്‍ പരാതി പരിഹാര അദാലത്ത് 17ന്

 

കാട്ടാക്കട താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് നവംബര്‍ 17നു നടക്കും. ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയുടെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ കാട്ടാക്കട കുളത്തുമ്മല്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് അദാലത്ത്.

ചികിത്സാ സഹായം, റീസര്‍വെ പരാതികള്‍, റേഷന്‍കാര്‍ഡ് പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, കോടതികളുടെയും കമ്മിഷനുകളുടെയും പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ എന്നിവ ഒഴികെയുള്ള  പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടു സമര്‍പ്പിക്കാം. കാട്ടാക്കട താലൂക്ക് പരിധിയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാണു പരിഹാരം കാണുന്നത്.

അന്നുതന്നെ പരിഹാരം കാണാവുന്ന പരാതികള്‍ അപ്പോള്‍ തന്നെ തീര്‍പ്പാക്കുകയും അല്ലാത്തവ സമയബന്ധിതമായി പരിഹരിക്കുകയും ചെയ്യും. ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുക്കും.
(പി.ആര്‍.പി. 2646/2018)

 

date