Skip to main content

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ഇനി സൗരോര്‍ജവും

 

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഇനി ഭാഗികമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും. ബ്ലോക്ക് ഓഫിസിലും മണമ്പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. 17 ലക്ഷം രൂപയാണു പദ്ധതിക്കായി ചെലവായത്.

പദ്ധതിവഴി വൈദ്യുതി ബില്‍ ഇനത്തിലുള്ള ചെലവ് പകുതിയായി കുറയ്ക്കാനാണു ബ്ലോക്ക് പഞ്ചായത്ത്  ലക്ഷ്യം വയ്ക്കുന്നത്.
(പി.ആര്‍.പി. 2646/2018)

 

date