Skip to main content

ജില്ലാ സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള രജിസ്‌ട്രേഷന്‍ 20 വരെ

    ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  നടക്കുന്ന സെന്‍ട്രല്‍ സ്‌കൂള്‍ കായികമേളയുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 20 നകം പൂര്‍ത്തിയാക്കണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍  പ്രസിഡന്റ് പി. ഷംസുദ്ദീന്‍ അറിയിച്ചു. കായികമേള നവംബര്‍ 26, 27, 29, 30  തുടങ്ങിയ മൂന്ന് ദിവസങ്ങളിലായി മലപ്പുറത്തും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗ്രൗണ്ടിലും നടക്കും. ഗെയിംസ് ഇനങ്ങളായ ഫുട്‌ബോള്‍, ഷട്ടില്‍, ബാസ്‌ക്കറ്റ് ബോള്‍ എന്നിവ 26,27 ന് മലപ്പുറത്തും, അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 29, 30ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗ്രൗണ്ടിലും നടക്കും. ജില്ലയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.സി, നവോദയ, കേന്ദ്രീയ വിദ്യാലയം തുടങ്ങിയവയിലെ 120 സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷനും ഗ്രേസ്മാര്‍ക്കും നല്‍കും. പങ്കെടുക്കുന്ന സ്‌കൂളുകള്‍ keralacentralsports.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

 

date