Skip to main content

റേഷന്‍ കാര്‍ഡ്  വിതരണം19ന്

 

താമരശ്ശേരി താലൂക്കില്‍ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പുതിയ റേഷന്‍കാര്‍ഡിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള റേഷന്‍കാര്‍ഡ് വിതരണം 19ന് തിങ്കളാഴ്ച രാവിലെ 10.30 മുതല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കുമെന്ന് താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പുതിയ കാര്‍ഡിന് അപേക്ഷിച്ചവര്‍ റേഷന്‍കാര്‍ഡ് കൈപ്പറ്റുന്നതിന് കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളോ, പഴയ റേഷന്‍ കാര്‍ഡ്, നിലവില്‍ പേര് ഉള്‍പ്പെട്ട റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ എന്നിവയും, 100 രൂപയും സഹിതം ഹാജരാകണം.    നിലവിലെ റേഷന്‍കാര്‍ഡിലെ തിരുത്തലുകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ താഴെ പറയുന്ന തിയതികളില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ വെച്ച് നേരിട്ട് നല്‍കുന്നതാണ്.  തിയതി, റേഷന്‍ കട ക്രമത്തില്‍ 21ന് 91, 92, 93, 94, 95, 22ന്  96, 97, 98, 99, 23ന് 100, 101, 102, 103, 111, 112, 113, 114, 115. അപേക്ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റേഷന്‍കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  വിശദീകരണങ്ങള്‍ക്ക്  9188527825, 0495 2224030 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

date