Skip to main content

കാലാവസ്ഥ വ്യതിയാനം അഴിയൂരില്‍ ഗ്രാമ സഭകള്‍ ചേരും

 
അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ കരട് പരിസ്ഥിതി നയം, കാലാവസ്ഥ വ്യതിയാനം കരട്  നിര്‍ദ്ദേശങ്ങള്‍ ,2019 -20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ഗ്രാമസഭകള്‍ ഈ മാസം 17 മുതല്‍ 27 വരെ ചേരും. ഗ്രാമസഭ നടത്തിപ്പുമായി ബന്ധപ്പെട്ട് 18 ഫെസിലിറ്റേറ്റര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്.  അവര്‍ക്കുള്ള പരീശീലനം നല്‍കി  ഗ്രാമസഭയില്‍ പങ്കെടുക്കുന്നവര്‍ക്ക്് കരട് പരിസ്ഥിതി നയത്തിന്റെ കോപ്പി നല്‍കും. കൂടാതെ മല്‍സ്യ സഭ, വിഷയ വിദഗ്ധന്‍മാരുടെ യോഗം ,വയോജന സഭ, കുട്ടികളുടെ ഗ്രാമ സഭ എസ്.സി. ഗ്രാമസഭ എന്നിവയും ചേരുന്നതാണ് പ്രകൃതി സംരംക്ഷണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം, ഉറപ്പ് വരുത്തുന്നതിന് ഗ്രാമ സഭകളില്‍ പങ്കെടുത്ത് കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് അഭിപ്രായ സര്‍വ്വേയില്‍ കണ്ണികളാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്  പറഞ്ഞു.    

date