Skip to main content

മലയാളത്തിളക്കം പദ്ധതി ജില്ലയില്‍ ആരംഭിച്ചു

 

     ഭാഷാമികവിലൂടെ പഠനമികവ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി  പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന മലയാളത്തിളക്കം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. മാതൃഭാഷയില്‍ കുട്ടികളുടെ അടിസ്ഥാന ശേഷികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള എട്ട് ദിവസത്തെ പ്രവര്‍ത്തന പരിപാടികള്‍ ജില്ലയിലെ എല്ലാ സ്‌കൂളിലും ആരംഭിച്ചു. 

      പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിരുവല്ല കാവുംഭാഗം ദേവസ്വംബോര്‍ഡ്  ഹൈസ്‌കൂളില്‍ നടന്നു. സമഗ്രശിക്ഷ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.ജെ.ഹരികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപി ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.ലീലാകൃഷ്ണന്‍ നായര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പത്മകുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്‍.പ്രസീന, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആര്‍.രാഗേഷ്, സ്‌കൂള്‍ പ്രഥമാധ്യാപിക സി.കെ.ഗീത, പി.ടി.എ പ്രതിനിധി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

     രണ്ടു ഘട്ടങ്ങളായാണ് സ്‌കൂള്‍തലത്തില്‍ കുട്ടികള്‍ക്കുള്ള ക്ലാസ് നടക്കുന്നത്. ഡിസംബര്‍ അഞ്ചിന് മുമ്പ് എല്ലാ സ്‌കൂളുകളിലും മലയാളത്തിളക്കം വിജയപ്രഖ്യാപനം നടത്തും. എല്‍.പി തലത്തില്‍ 3400 കുട്ടികളും, യു.പി തലത്തില്‍ 4680 കുട്ടികളും, ഹൈസ്‌കൂള്‍ തലത്തില്‍ 2975 കുട്ടികളും മലയാളത്തിളക്കത്തിന്റെ ഭാഗമായി മാറും. 

                 (പിഎന്‍പി 3740/18)

date