Post Category
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് വെല്‍ഡിംഗ് എജ്യുക്കേഷണല്‍ ടെക്നോളജി വീഡിയോ റെക്കോര്‍ഡിംഗ് & എഡിറ്റിംഗ് എന്നിവയില്‍ സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം നല്കുന്നു. 30 മണിക്കൂറാണ് കോഴ്സ് ദൈര്‍ഘ്യം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റും സ്റ്റൈപ്പന്റും ലഭിക്കും. അപേക്ഷാ ഫോറം www.gcek.ac.in ല്‍ ലഭിക്കും. നവംബര്‍ 25 നകം അപേക്ഷ ലഭിക്കണം. ഫോണ്‍: 9447239672, 9495459045, 9496251241.
date
- Log in to post comments