Skip to main content

ടെക്നോളജി മാനേജ്മെന്റ് ഡവലപ്പ്മെന്റ് പ്രോഗ്രാം

    കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ സംരംഭകത്വ വിഭാഗവും ചേര്‍ന്ന് ബേക്കറി-ഭക്ഷ്യ ഉല്‍പ്പന്ന മേഖലയില്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന ടെക്നോളജി മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ തെരഞ്ഞെടുക്കല്‍, സംഭരിക്കല്‍, ഉല്‍പ്പാദനം, വിപണനം, അക്കൗണ്ടിങ്, മാര്‍ക്കറ്റിങ് , സ്‌കില്‍ , സംരംഭകത്വം എന്നീ മേഖലകളില്‍ വിദഗ്ധരുടെ ക്ലാസുകളും പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പ്രായോഗിക പരിശീലനവുമാണ് പ്രോഗ്രാമില്‍ ഉള്ളത്. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത 10-ാം ക്ലാസ്. പ്രായം 18 നും 45 നും മധ്യേ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. നിലവില്‍ സംരംഭം നടത്തുന്നവര്‍ക്ക് മുന്‍ഗണന. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമാണ് പരിശീലനം നല്‍കുന്നത്.
    പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 24ന് മുന്‍പ് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ - 670002, ഫോണ്‍ 0497 2707522, 0497 2700928 ലഭിക്കും.

date