Skip to main content

നെഹ്റു ട്രോഫി ദേശീയ ഫുട്ബോള്‍ ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്സ്.എസ്സിന് കിരീടം

 

കോയമ്പത്തൂരില്‍ നടന്ന അണ്ടര്‍ 18 ദേശീയ ഫുട്ബോള്‍ മത്സരത്തില്‍ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്സ്.എസ്സിന് കിരീടം. എം.എസ്.പി മലപ്പുറം ടീമിനെ ട്രൈബേക്കറില്‍ പരാജയപ്പെടുത്തിയാണ് ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്സ്.എസ്സ് കിരീടം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായതിനാലാണ് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്. ട്രൈബ്രേക്കറില്‍ 4 - 3 എന്ന സ്‌കോറിനാണ് ചേലേമ്പ്ര വിജയിച്ചത്.
കേരളത്തെ പ്രതിനിധീകരിച്ച് ചേലേമ്പ്ര യുടെ മറ്റൊരു ടീം അന്തര്‍ദേശീയ സുബ്രതോ കപ്പില്‍ കളിച്ചു കൊണ്ടിരിക്കയാണ്. ഈ ടീം നാളെ സെമി ഫൈനലില്‍ അഫ്ഗാനിസ്താനിലെ എസ്തേക്വല്‍ സ്‌കൂള്‍ ടീമിനെ നേരിടും

 

date