Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന 2017-18 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന്  ് ഈ മാസം 30 വരെ അപേക്ഷിക്കാം.  ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, ഡിഗ്രി, പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്നിക്, ജനറല്‍ നേഴ്സിംഗ്, പ്രോഫഷണല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രോഫഷണല്‍ പി.ജി, മെഡിക്കല്‍ പി.ജി തുടങ്ങിയ അവസാന വര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. 
ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ - 0495 2384006.

date