Skip to main content

ഒറ്റത്തവണ നികുതി ശേഖരണം

 

ഏപ്രില്‍ 2014 മുതല്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ ക്യാബ്/ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിക്ക് പകരം അഞ്ച് വര്‍ഷത്തെ നികുതി അടച്ചവര്‍ക്ക് ഹൈക്കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായി ബാക്കി 10 വര്‍ഷത്തെ നികുതി അടയ്ക്കുന്നതിന് അനുവദിച്ചിരുന്ന സമയപരിധി മാര്‍ച്ച് 30 വരെയാണ്. നവംബര്‍ 30 വരെയുള്ള അധിക നികുതിയും പലിശയും ഉള്‍പ്പെടെയുള്ള തുക മൂന്ന് ഗഡുക്കളായി തിരിച്ച് ആദ്യ ഗഡു ഈ മാസം 30നകവും രണ്ടാം ഗഡു 2019 ജനുവരി 30നകവും മൂന്നാം ഗഡു 2019 മാര്‍ച്ച് 30നകവും അടയ്ക്കണമെന്ന് ആര്‍ടിഒ അറിയിച്ചു. 

        (പിഎന്‍പി 3754/18)

date