Skip to main content

എംപ്ലോയ്‌മെന്റില്‍ പേര് പുതുക്കാം

 

1998 ജനുവരി ഒന്ന് മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഡിസംബര്‍ വരെ സമയം അനുവദിച്ചതായി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ 90 ദിവസത്തിനുള്ളില്‍ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.  വകുപ്പിന്റെ വെബ്‌സൈറ്റായ ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന ഹോം പേജിലെ സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ നേരിട്ടോ പുതുക്കാം.
(പി.ആര്‍.പി. 2667/2018)

 

date