Skip to main content

പരാതിപരിഹാര അദാലത്ത്

    ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്‍റെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ ലോക്അദാലത്തിന്‍റെ ഭാഗമായി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഈ മാസം ഒമ്പതിന് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ രാവിലെ 10 മുതലാണ് അദാലത്ത് നടക്കുന്നത്. അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് വിവിധങ്ങളായ പരാതികള്‍ നേരിട്ടോ ഗ്രാമപഞ്ചായത്ത് മുഖേനയോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2350316.              (പിഎന്‍പി 3652/17) 

date