Skip to main content

ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

 

സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്‍റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തില്‍ കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  പി എം.ജി സ്കൂളില്‍ സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സരം കേരള ലളിതകലാ അക്കാദമി നിര്‍വാഹകസമിതി അംഗം ബൈജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എല്‍.പി വിഭാഗത്തില്‍ തേജസ് എന്‍. (എ.യു.പി.സ്കൂള്‍, മണിശ്ശേരി) എന്‍. ആര്യ (സെന്‍റ് റാഫേല്‍സ് ചക്കന്തറ), എച്ച്. അര്‍ച്ചന (സെന്‍റ് തോമസ്) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍  കെ.ആര്‍. ബബിത (ജി.എച്ച്.എസ്.എസ്, മുതലമട), വി. വരദപ്രിയ (ശബരി സെന്‍ട്രല്‍ സ്കൂള്‍),  കെ.ജി അതുല്‍ (ബി.എസ്.എസ്, ആലത്തൂര്‍) ഹൈസ്കൂള്‍ വിഭാഗത്തില്‍ എം. അഭിനയ് (ബി.എസ്.എസ് കൊല്ലങ്കോട്), സൂര്യ സൂരേഷ് (എ.കെ.എന്‍.എം.എം.എ.എച്ച.്എസ്.എസ് കാട്ടുകുളം), വി. ആദിത്യന്‍ (സെന്‍റ് റാഫേല്‍സ്) എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.  

date