Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

സൗജന്യ പി.എസ്.സി.പരീക്ഷാപരിശീലനം

 

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുന്നപ്രയിൽ കുറവൻ തോട് എം.ഇ.എസ്സ് സ്‌കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി, യു.പി.എസ്.എസി, ബാങ്കിങ് പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ, അവധിക്കാല ബാച്ചുകൾ ലഭ്യമാണ്. ന്യൂനപക്ഷവിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകൾ ഒ.ബി.സി വിഭാഗത്തിന് ലഭിക്കും. അപേക്ഷകൾ ഡിസംബർ 14നകം പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, എം.ഇ.എസ്. സ്‌കൂൾ ക്യാമ്പസ്, പുന്നപ്ര പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ അയയ്ക്കണം.  അപേക്ഷാഫോറം ഓഫീസിലും www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലും കളക്ടറേറ്റിലും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0477-2287869.

 

തീറ്റപ്പുൽകൃഷി പരിശീലനം

 

ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപ്പന്ന പരിശീലന വികസന കേന്ദ്രത്തിൽ ഡിസംബർ 27, 28 തിയതികളിൽ  തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകുന്നു. രജിസ്‌ട്രേഷൻ ഫീസ് 15 രൂപ.ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർക്ക് യാത്രാബത്ത, ദിനബത്ത എന്നിവ നൽകും. പ്രവൃത്തി ദിവസങ്ങളിൽ ഫോൺ വഴി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ 27ന് രാവിലെ 10ന് പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ:0476-2698550.                              

 

അനധികൃത ചിട്ടി നടത്തുന്നവർക്കെതിരെ

ജാഗ്രത വേണം

 

ആലപ്പുഴ:കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം കേന്ദ്ര ചിട്ടി നിയമം 1982 കേരളത്തിലും പ്രാബല്യത്തിലുണ്ടെന്നും അനധികൃത ചിട്ടികൾ നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ല രജിസ്ട്രാർ മുന്നറിയിപ്പു നൽകി. കേന്ദ്ര ചിട്ടി നിയമപ്രകാരം അനുമതികൂടാതെ ചിട്ടി തുടങ്ങുന്നതിനുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റേതെങ്കിലും രേഖകളോ പുറപ്പെടുവിക്കാൻ പാടുള്ളതല്ല.  എന്നാൽ ജില്ലയിലെ ചില സ്വകാര്യ ചിട്ടി കമ്പനികൾ ഇപ്രകാരം അനുമതിയില്ലാതെ  മോഹനവാഗ്ദാനങ്ങൾ നൽകി  പത്രമാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  ഇത് കേന്ദ്ര ചിട്ടി നിയമങ്ങൾക്ക് വിരുദ്ധമാണ്.  സർക്കാർ അനുമതി കൂടാതെയുള്ള ഇത്തരം ചിട്ടികളിൽ പ്രലോഭിതരായി ജനങ്ങൾ വഞ്ചിതരാവരുത്. വ്യാജച്ചിട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ആലപ്പുഴ ഡപ്യൂട്ടി രജിസ്ട്രാറെ രേഖാമൂലം അറിയിക്കാവുന്നതാണെന്നും ജില്ല രജിസ്ട്രാർ അറിയിച്ചു. ബന്ധപ്പെടേണ്ട വിലാസം: ജില്ല രജിസ്ട്രാർ ഓഫീസ് ഹെഡ് .പി.ഒ , ആലപ്പുഴ 688001.ഫോൺ:0477-2253257. 

കേന്ദ്ര ചിട്ടി നിയമത്തിന് അനുബന്ധമായി കേരള ചിറ്റ് ഫണ്ട്‌സ് റൂൾ 2012  ഗവൺമെൻറ് ഉത്തരവ് പ്രകാരം  കേരളത്തിൽ നിലവിൽ വന്നിട്ടുള്ളതാണ് . കേരളത്തിലെ ചിട്ടികളുടെയെല്ലാം  തുടർപ്രവർത്തനങ്ങൾ ഈ നിയമത്തിന്  വിധേയമാണ്.  1982ലെ കേന്ദ്ര ചിട്ടി നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ ചിട്ടി കമ്പനികൾക്ക് മാത്രമാണ് ചിട്ടി  നടത്തുന്നതിനുള്ള മുൻകൂർ അനുമതി. ഈ കമ്പനികൾ നടത്തുന്ന ചിട്ടികളുടെ വിശദവിവരങ്ങൾ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും  വില്ലേജ്,  പഞ്ചായത്ത്, മുനിസിപ്പൽ,  കോർപ്പറേഷൻ ഓഫീസുകളിലും സഹകരണസംഘങ്ങളുടെ ഓഫീസിലും പ്രദർശിപ്പിച്ചിട്ടുള്ളതാണ്. 

 

പി.എസ്.സി. അറിയിപ്പ്

 

ആലപ്പുഴ: ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിത സിവിൽ എക്‌സൈസ് ഓഫീസർ (എൻ.സി.എ-എസ്.സി - കാറ്റഗറി 311/16)  തസ്തികയുടെ ഒക്‌ടോബർ നാലിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബർ 19ന് രാവിലെ ആറ് മുതൽ കൊല്ലം ജില്ലയിലെ കൊട്ടരക്കര ഗവ.ബോയ്‌സ് എച്ച്.എസ് ആൻഡ് വി.എച്ച്.എസ് ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർഥികൾക്ക് എസ്.എം.എസ് മുഖേനയും ഒ.റ്റി.ആർ പ്രൊഫൈൽ വഴിയും അറിയിപ്പ് നൽകി.  ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.

 

 ആലപ്പുഴ: മെഡിക്കൽ കോളജിലെ  ട്രോമാ കെയർ യൂണിറ്റിലേക്ക് പുതിയതായി വാങ്ങിയ ട്രോമാക്കോട്ടിനു വേണ്ടി വാഷബിൾ റെക്‌സിൻ കവർ(50 എണ്ണം) വാങ്ങുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസംബർ 22  ഉച്ചയ്ക്ക് ഒരുമണി വരെ സ്വീകരിക്കും. പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2282015. 

 

date