Skip to main content

സാങ്കേതിക ശില്‍പ്പശാല

 

       ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും സാധ്യതകളും അറിവുകളും സംരംഭകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ സാങ്കേതിക ശില്‍പ്പശാല ഡിസംബര്‍ അവസാന വാരം കണ്ണൂരില്‍ നടക്കും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നൂതനവും പരിസ്ഥിതിക്കിണങ്ങുന്നതുമായ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഭക്ഷ്യോത്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധര്‍ ക്ലാസെടുക്കും. നിലവിലെ സംരംഭകര്‍ക്കും പുതുതായി സംരംഭം ആരംഭിക്കുന്നതിന് തയ്യാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 20 മന് മുമ്പായി കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസുകള്‍ മുഖേന അപേക്ഷിക്കുക. ഫോണ്‍. 0497 2707522.  

date