Skip to main content

പട്ടികജാതി പിന്നോക്കക്കാര്‍ക്ക് ധനസഹായം:അപേക്ഷ 22 വരെ

 

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാരില്‍ പിന്നാക്കം നില്‍ക്കുന്ന നായാടി, വേടന്‍, കള്ളാടി, അരുന്ധതിയാര്‍, ചക്ലിയന്‍ വിഭാഗങ്ങള്‍ക്ക് കൃഷിഭൂമി, പഠനമുറി, കക്കൂസ്, ഭവനപുനരുദ്ധാരണം/അധികമുറി എന്നിവയ്ക്ക്  ധനസഹായത്തിനായി അപേക്ഷിക്കാം. അപേക്ഷയും അര്‍ഹത തെളിയിക്കുന്നതിനാവശ്യമായ രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം ഡിസംബര്‍ 22 ന് വൈകീട്ട് 5 മണിക്കകം മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറവും മറ്റു വിശദ വിവരങ്ങളും മരുതറോഡ് ബ്ലോക്ക് പഞ്ചായത്തിലുള്ള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലെ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് പട്ടികജാതി പ്രൊമോട്ടര്‍മാരുമായോ ബന്ധപ്പെടാവുന്നതാണ്.

date