Skip to main content

എച്ച്.ഐ.വി അണുബാധിതര്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണം

 

ജില്ലാ പഞ്ചായത്തിന്‍റെ 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട " എച്ച്.ഐ.വി അണുബാധിതര്‍ക്ക് പോഷകാഹാരവിതരണം" പ്രൊജക്ട് പ്രകാരമുള്ള പോഷകാഹാര കിറ്റ് വിതരണം  ഡിസംബര്‍ 18,19 തിയ്യതികളിലായി 11 മണി മുതല്‍ 3 മണിവരെ നടക്കും. ഡിസംബര്‍ 18 ന് പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെയും  19 ന് ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെയും ഗുണഭോക്താക്കള്‍ പോഷകാഹാര കിറ്റ് കൈപറ്റുന്നതിനായി ബന്ധപ്പെട്ട രേഖകള്‍ സഹിതം (2018 വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍) ജില്ലാ പഞ്ചായത്തില്‍ എത്തേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date