Skip to main content

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

 

  പട്ടിക ജാതിയില്‍പ്പെട്ട മികച്ച സംരംഭകരെ കണ്ടെത്തുന്നതിനും അവരുടെ നൂതന ബിസിനസ് ആശയങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനുമുളള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് പദ്ധതിയില്‍ പരിഗണിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നതിന് യോഗ്യമായ കമ്പനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയില്‍പ്പെട്ട സംരംഭകര്‍ക്ക് കുറഞ്ഞത് 60 ശതമാനവും എങ്കിലും ഓഹരി മൂലധന നിക്ഷേപവും നിയന്ത്രണവും ഉളള 12 മാസ കാലയളവില്‍ പ്രവര്‍ത്തിക്കുന്നതുമായ കമ്പനികളെയാണ് പരിഗണിക്കുക. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  കുറഞ്ഞത് 60 ശതമാനമെങ്കിലും മൂലധന നിക്ഷേപമുണ്ടാ യിരുന്ന വ്യക്തിഗത/പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ രൂപാന്തരപ്പെട്ട് ആരംഭിക്കുന്ന കമ്പനികളെയും ഉപാധികളോടെ പരിഗണിക്കും.  തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികള്‍ക്ക് 50 ലക്ഷം മുതല്‍ പരമാവധി 15 കോടി രൂപ വരെ അനുവദിക്കും. പരമാവധി 6 വര്‍ഷം വരെയാണ് വായ്പയുടെ കാലാവധി. വ്യക്തികളില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. താല്‍പ്പര്യമുള്ള കമ്പനികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, മുഖ്യകാര്യാലയം, ടൗണ്‍ ഹാള്‍ റോഡ്, തൃശ്ശൂര്‍ -20 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍- 0487 2331469.  

                                                    (കെ.ഐ.ഒ.പി.ആര്‍-2364/18)

date