Skip to main content

കുന്ദമംഗലത്ത് 220 കെവി സബ്‌സ്റ്റേഷന്‍ ; നിര്‍മാണോദ്ഘാടനം നാളെ

 

വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനായി കുന്ദമംഗലത്ത് സ്ഥാപിക്കുന്ന 220 കെവി ജി.ഐ.എസ് സബ് സ്‌റ്റേഷന്റെ നിര്‍മാണോദ്ഘാടനം ഈ മാസം 17 ന് വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും സംയുക്തപദ്ധതിയായ ട്രാന്‍സ്ഗ്രിഡ് 2.0 ന്റെ ഭാഗമായാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രസരണ ശൃംഖലയിലെ നാല് 400 കെവി, ഇ രുപത്തിനാല് 220 കെവി സബ്‌സ്റ്റേഷനുകളും അനുബന്ധമായി 4,500 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനുകളുമാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. പ്രസരണ ശൃംഖലയുടെ നഷ്ടം കുറയ്ക്കുന്നതിനും വൈദ്യുതി തടസമില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. കുന്ദമംഗലത്ത് നിലവിലുള്ള 110 കെവി സബ്‌സ്റ്റേഷന്‍ കോംപൗണ്ടില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനാണ് നിര്‍മിക്കുന്നത്. കുന്ദമംഗലം ശ്രീപത്മം ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പിടിഎ റഹീം എംഎല്‍എ അധ്യക്ഷനാകും.  എം.കെ.രാഘവന്‍ എംപി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ മുഖ്യാതിഥികളാകും. ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.  

date