Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

 

സംസ്ഥാന കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, കായംകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ ഇനിയും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ ഈ മാസം 26ന് മുന്‍പ് നല്‍കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് കൂടാതെ പെന്‍ഷന്‍ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, എന്നിവയുടെ പകര്‍പ്പും ഹാജരാക്കണം. ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം, ചവറ, ഭരണിക്കാവ്, ഇരിങ്ങാലക്കുട എന്നി ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാം. ഓഫീസില്‍ നേരിട്ട് ഹാജരാകുന്നവര്‍ പെന്‍ഷന്‍ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, എന്നിവയുടെ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി. ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് തുടര്‍ന്നുളള പെന്‍ഷന്‍ അനുവദിക്കില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

date