Skip to main content

റേഷന്‍ കാര്‍ഡ് വിതരണം

 

ബത്തേരി താലൂക്കില്‍  പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ചവരില്‍ 1 മുതല്‍ 500 വരെ ടോക്കണ്‍ നമ്പര്‍ ലഭിച്ചവര്‍ക്ക്  ഡിസംബര്‍ 19 നും 500 മുതല്‍ 1000 വരെ ടോക്കണ്‍ നമ്പര്‍ ലഭിച്ചവര്‍ക്ക്  21നും  സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസില്‍ വെച്ച്  റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും. അപേക്ഷകന്റെ പേരുള്‍പ്പെട്ട പഴയ റേഷന്‍ കാര്‍ഡും, ടോക്കണ്‍ നമ്പരും (ഫീസ്: പൊതുവിഭാഗം, സബ്‌സിഡി  റേഷന്‍ കാര്‍ഡൊന്നിന് 100 രൂപയും, മുന്‍ഗണനാ, എ.എ.വൈ കാര്‍ഡൊന്നിന് 50 രൂപയും)  ഹാജരാക്കണം. പുതിയ കാര്‍ഡിനുളള ടോക്കണ്‍ നമ്പര്‍ 1000 മുതലുളള അപേക്ഷകളുടെയും മറ്റ് ആവശ്യങ്ങള്‍ക്കായുളള അപേക്ഷകളുടെയും  വിതരണ  തീയതി പിന്നീട് അറിയിക്കും.

date