Post Category
നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുതുക്കുന്നു
ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പുതുക്കുന്നു. 2019 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവരെ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. കാവനൂര്‍ ഗ്രാമ പഞ്ചായത്ത് ഇളയൂര് വാര്‍ഡ്, തിരൂര്‍ ബ്ലോക്കു പഞ്ചായത്തിലെ പുറത്തൂര്‍, മംഗലം ഗ്രാമപഞ്ചായത്തുകള്‍, വണ്ടൂര്‍ ബ്ലോക്കു പഞ്ചായത്തുകളിലെ ചെമ്പ്രശ്ശേരി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 17ന് പ്രസിദ്ധീകരിക്കും. പരാതികള്‍ ഡിസംബര്‍ 31നകം സമര്‍പ്പിക്കണം. ജനുവരി 11നകം പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കും. ജനുവരി 14ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
date
- Log in to post comments