Skip to main content

വനിതാ മതില്‍: ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു

ജനുവരി ഒന്നിന് ദേശീയപാതയില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ക്യാമ്പെയിന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലയിലെ വനിതാ മതില്‍ കാമ്പയിന്‍ ചുമതലയുള്ള ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. വനിതാമതിലുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തി. ഡിസംബര്‍ 20ന് താലൂക്ക്തലത്തിലും 21, 22  തീയതികളില്‍  പഞ്ചായത്ത് തലത്തിലും ഇത് സംബന്ധിച്ച് യോഗം ചേരും. വനിതാമതിലുമായി ബന്ധപ്പെട്ട പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര രൂപരേഖ നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു. എംഎല്‍എമാരായ സുരേഷ് കുറുപ്പ്, സി. കെ. ആശ എംഎല്‍എ, ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അലക്‌സ് ജോസഫ്, വനിതാ മതില്‍ സംഘാടനച്ചുമതയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് ഓഫീസര്‍ ആശമോള്‍, വിമല്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രീദേവി, വനിതാ മതില്‍ ജോയിന്റ് കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പാര്‍ത്ഥസാരഥി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് (ഡിസംബര്‍ 18) ഉച്ചകഴിഞ്ഞ് മൂന്നിന് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സംഘാടക സമിതി വിപുലീകരണ യോഗം ചേരും.     

          (കെ.ഐ.ഒ.പി.ആര്‍-2394/18) 

date