Skip to main content

സിമ്പോസിയം സംഘടിപ്പിച്ചു

 

      വനിതാ ശിശുവികസന വകുപ്പ് നടത്തിവരുന്ന സ്ത്രീ-ആര്‍ത്തവം-പൗരാവകാശം എന്ന ക്യാമ്പയിനിന്റെ ഭാഗമായി സിമ്പോസിയം സംഘടിപ്പിച്ചു. കുമരകം വള്ളാറപള്ളി ഹാളില്‍ നടന്ന സിമ്പോസിയം സബ്ജഡ്ജ് എസ്. സുദീപ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പി. സലിമോന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ഏറ്റൂമാനൂര്‍ ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. ബിന്ദു, ജില്ലാ സാമൂഹ്യ നീതി - വനിതാ ശിശുവികസന ഓഫീസര്‍ എം.എം. മോഹന്‍ദാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.സുരേഷ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.ജെ ബിനോയ്, ഐ.സി ഡി.എസ് പ്രോഗ്രാം ഓഫീസര്‍ കെ.വി.ആശാമോള്‍, എന്നിവര്‍ സംസാരിച്ചു. ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോസ് തോമസ് വിഷയാവതരണം നടത്തി. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍. ശ്രീദേവി സ്വാഗതവും കുമരകം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ധന്യ സാബു നന്ദിയും പറഞ്ഞു.

                                                (കെ.ഐ.ഒ.പി.ആര്‍-2390/18)

date