Skip to main content

വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ അദാലത്ത്       

വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന് അപേക്ഷ സമര്‍പ്പിക്കുകയും പുതിയ മാനദണ്ഡ പ്രകാരം  നിരസിക്കുകയും ചെയ്ത അപേക്ഷകര്‍ക്കുള്ള അദാലത്ത്   ഡിസംബര്‍ 26 ന്  രാവിലെ 10 മുതല്‍  പഞ്ചായത്ത് ഹാളില്‍ നടത്തും.പരാതി പരിഹരിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതമുള്ള  അപേക്ഷ    ഡിസംബര്‍ 21 നകം   പഞ്ചായത്തില്‍  സമര്‍പ്പിക്കണം.പരാതിക്കാരന്റെ പേര്, വാര്‍ഡ്, കെട്ടിട നമ്പര്‍, മേല്‍വിലാസം, പെന്‍ഷന്‍ ഇനം, അപേക്ഷ നമ്പര്‍, പരാതിയുടെ ചുരുക്കം, എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. കൂടാതെ ആധാര്‍ കാര്‍ഡ് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി എന്നിവയും പരാതിയോടൊപ്പം ഉള്ളടക്കം ചെയ്യണം

date