Skip to main content

സൗജന്യ കലാപരിശീലനം : അപേക്ഷ ക്ഷണിച്ചു

 

കേരള സംസ്‌ക്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സാംസ്‌ക്കാരിക വകുപ്പും, പന്തലായനി ബ്ലോക്കും ചേര്‍ന്ന് ബ്ലോക്കിനു കീഴിലെ അഞ്ച് കേന്ദ്രങ്ങളിലായി സൗജന്യ കലാപഠനവും പരിശീലനവും സംഘടിപ്പിക്കുന്നു. മാപ്പിളകലകള്‍ (ദഫ്മുട്ട്, അറബനമുട്ട്), നാടകം, തെയ്യം (ചെണ്ട) എന്നിവയിലാണ് പരിശീലനം. ബ്ലോക്ക് പരിധിയില്‍ വരുന്ന 10 വയസ്സിനുമേല്‍ പ്രായമുളളവര്‍ക്ക് പഠനത്തിലും പരിശീലനത്തിലും പങ്കെടുക്കാം. ഫോണ്‍ നമ്പര്‍. 7025617908, 9446475620.

date