Skip to main content

വ്‌ളാത്താങ്കര ഓർഗാനിക് തിയേറ്റർ ഉദ്ഘാടനം ഇന്ന്

 

ചെങ്കൽ പഞ്ചായത്ത്, കൃഷിഭവൻ, ഹരിതകേരളം മിഷൻ, വിവ കൾച്ചറൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ എന്നിവ സംയുക്തമായി ചെങ്കൽ പഞ്ചായത്തിൽ നടപ്പാക്കുന്ന ഓർഗാനിക് തിയേറ്റർ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ജനുവരി 18) രാവിലെ 11ന് വ്‌ളാത്താങ്കര വൃന്ദാവൻ ഹൈസ്‌കൂൾ അങ്കണത്തിൽ നടക്കും. ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

വിവ കൾച്ചറൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ രൂപം നൽകിയ കലയും കൃഷിയും ഒത്തുചേരുന്ന പദ്ധതിയാണ് ഓർഗാനിക് തിയേറ്റർ. ആയാസരഹിതവും സർഗാത്മകവുമായ കാർഷിക സംസ്‌കാരത്തിന്റെ പുനർജനി ലക്ഷ്യം വെച്ചുകൊണ്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ പദ്ധതിക്കാണ് രൂപം നൽകുന്നതെന്ന് ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാർ അറിയിച്ചു.
(പി.ആർ.പി. 65/2019)

 

 

date