Skip to main content

പി.എം.എ.വൈ ധനസഹായ വിതരണം

 

പോത്തൻകോട് ബ്ലോക്കിൽ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് അധിക ധനസഹായമായ ഒരു ലക്ഷം രൂപം വിതരണം ചെയ്തു. എസ്.സി വിഭാഗത്തിൽപ്പെട്ട 132 ഗുണഭോക്താക്കൾക്കാണ് ധനസഹായം. ആദ്യ ഘട്ടത്തിൽ രണ്ടു ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത് അതിനു പുറമേയാണ് രണ്ടാം ഘട്ടമായി ഒരു ലക്ഷം രൂപ കൂടി അനുവദിച്ചത്.

ധനസഹായ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ഷാനിബാ ബീഗം നിർവ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ്, അഡ്വ. യാസിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ചെയർപേഴ്‌സൺമാർ, മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി. 66/2019)

 

date