Skip to main content

പട്‌ല ഗവര്‍ണമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉണര്‍വ്-2019

പത്താംതരം വിദ്യാര്‍ഥികളുടെ പരീക്ഷപ്പേടി മാറ്റുന്നതിനും ഉന്നതവിജയം ഉറപ്പാക്കുന്നതിനും ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പും ജെസിഐയും സംയുക്തമായി ഉണര്‍വ്-2019 പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പട്‌ല ഗവര്‍ണമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉണര്‍വ്-2019 ന് നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷതവഹിച്ചു. പദ്ധതിയും പരിശീലകനെയും ഉഷ.എസ് പരിചയപ്പെടുത്തി. 

 ജെസിഐ അന്താരാഷ്ട്ര പരിശീലകന്‍  വി.വേണുഗോപാല്‍ ക്ലാസ് നയിച്ചു. പിടിഎ പ്രസിഡന്റ്  കെ.എം സയിദ്, സ്റ്റാഫ്  സെക്രട്ടറി യു.പ്രദീപികുമാര്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് പി.ടി ഉഷ സ്വാഗതവും പ്രസീഷ് കുമാര്‍ നന്ദിയും പറഞ്ഞു. 

 

date