Skip to main content

ആരാധനാലയങ്ങളിലെ ഭക്ഷ്യസുരക്ഷ: യോഗം 30ന്

 

ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രഭക്ഷ്യസുരക്ഷ അതോറിറ്റി ബി.എച്ച്.ഒ.ജി പദ്ധതി  ജില്ലയിലും നടപ്പാക്കുന്നു. ആരാധനാലയങ്ങളില്‍ നിന്നും പ്രസാദമായും നേര്‍ച്ചയായും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ നിന്നും ഭക്ഷ്യവിഷബാധയുണ്ടായ നിരവധി സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലയിലെ ആരാധനാലയങ്ങളുടെ ഭാരവാഹികളുടെയും ബന്ധപ്പെട്ടവരുടെയും യോഗം ജനുവരി 30ന് രാവിലെ 11 മണിക്ക് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ പ്രതിനിധികളും പങ്കെടുക്കണമെന്ന് ഇടുക്കി ജില്ലാ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസിലോ അതത് ഫുഡ് സേഫ്റ്റി സര്‍ക്കിള്‍ ഓഫീസുകളിലോ ബന്ധപ്പെടാം. ഫോണ്‍ 04862 220066. 

date