Skip to main content

സമ്മതിദായക ദിനാഘോഷം- മല്‍സരങ്ങള്‍ സംഘടിപ്പിച്ചു

ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ മുന്നോടിയായി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മല്‍സരങ്ങള്‍ നടത്തി. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്. ചിത്ര രചന മല്‍സരത്തില്‍ കെ.അഞ്ജിത (ജി.എച്ച്.എസ്.എസ് ചേളാരി), വി.ശ്വേത (ജി.ബി.എച്ച.എസ്.എസ്. മഞ്ചേരി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ക്വിസ് മല്‍സരത്തില്‍ ഒ.പി. മുഹമ്മദ് ലുഖ്മാന്‍, അമിത് ടോം ജോസ് (ജി.ആര്‍.എച്ച.എസ്.എസ് കോട്ടക്കല്‍)  തുടങ്ങിയവരുടെ ടീം ഒന്നാം സ്ഥാനവും പി. അസ്ലഹ്, സി.എച്ച്.മുഹമ്മദ് തസ്നീം (ടി.എച്ച്.എസ്.എസ് വടക്കാങ്ങര)എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നേടി.

 

date