Skip to main content

ജില്ലാതല ഏകദിന ശില്‍പശാല ഇന്ന് (ജനുവരി 19)

 സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
ത്രിതല പഞ്ചായത്തുകളിലെ ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി വനിതാ ശിശു വികസന വകുപ്പ് ഇന്ന് പൊന്നാനി എം.ഇ.എസ് കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 12 ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് അധ്യക്ഷനാകും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും ചേര്‍ന്നാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.  

 

date