Skip to main content

ലിംഗ പദവി സമത്വവും നീതിയും; ജില്ലാതല പരിശീലനം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും

കുടുംബശ്രീ  സംസ്ഥാന മിഷന്റെ നിര്‍ദ്ദേശ പ്രകാരം ലിംഗ പദവി സമത്വവും നീതിയും എന്ന വിഷയത്തില്‍ പരിശീലനം നടന്നു വരികയാണ്.  അയല്‍ക്കൂട്ടതല ചര്‍ച്ച നടത്തുന്നതിനാണ് പരിശീലനം നല്‍കുന്നത്. ഞാന്‍ ആരാണ്, എന്റെ അവകാശങ്ങള്‍ തുടങ്ങി ലിംഗ പദവി, ലിംഗ വ്യത്യാസം, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം എന്നിങ്ങനെ 28 അധ്യായങ്ങള്‍ അടങ്ങുന്നതാണ് മൊഡ്യൂള്‍.  ഇതിന്റെ ജില്ലാതല ഉദ്ഘാടനം നാളെ(ജനുവരി 21) രാവിലെ 11 ന്  ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ വൈദ്യുത വകുപ്പ് മന്ത്രിഎം.എം.മണി നിര്‍വഹിക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍എ. അധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പുസ്തക പ്രകാശനം നടത്തും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ലിംഗ പദവി സമത്വവും നീതിയും എന്ന വിഷയത്തെ ആസ്പദമാക്കി കവിതാലാപനവും, ക്ലാസും നടക്കുമെന്ന്  കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
 

date