Skip to main content

ഭരണഘടനാസാക്ഷരത സന്ദേശയാത്രയ്ക്ക് നാല് കേന്ദ്രങ്ങളില്‍ സ്വീകരണം

 

    ഭരണഘടനാ സാക്ഷരതയുടെ പ്രചരണാര്‍ത്ഥം സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല നയിക്കുന്ന സന്ദേശയാത്രയ്ക്ക് നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. കേരള നിയമസഭയും സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന സന്ദേശയാത്രയ്ക്ക്  പാല നഗരസഭയിലാണ് ആദ്യ സ്വീകരണം. തിങ്കളാഴ്ച രാവിലെ 11 ന് സ്വീകരണ സമ്മേളനം കെ.എം.മാണി എം എല്‍ എ ഉദ്ഘാടനം ചെയ്യും. വൈക്കത്ത് മൂന്ന് മണിക്കാണ് സ്വീകരണം. സി.കെ.ആശ എം എല്‍ എ യാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കോട്ടയത്ത് അഞ്ചിന് സ്വീകരണ സമ്മേളനം ആരംഭിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. 22 ന് രാവിലെ 9 മണിക്കാണ് ചങ്ങനാശേരിയിലെ സ്വീകരണം. സി എഫ് തോമസ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വീകരണ കേന്ദ്രങ്ങള്‍ക്ക് നവോത്ഥാന നായകരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേരുകളാണ് നല്‍കിയി രിക്കുന്നത്. പാലയില്‍ അക്കാമ്മ ചെറിയാന്റെയും വൈക്കത്ത് ടി കെ മാധവന്റെയും പേരിലാണ് സ്വീകരണ വേദി ഒരുക്കിയിരിക്കുന്നത്. കോട്ടയത്ത് ഡി.സി. കിഴക്കേമുറിയുടെ പേരിലാണ് വേദി. മന്നത്ത് പത്മനാഭന്റെ പേരിലാണ് ചങ്ങനാശേരിയില്‍ വേദി തയ്യാറാക്കിയിട്ടുള്ളത്. സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ഭരണഘടനാ സാക്ഷരത പുസ്തകത്തിന്റെ പ്രദര്‍ശനവും സ്വീകരണ കേന്ദ്രങ്ങളില്‍ ഉണ്ടാവും.

                                                             (കെ.ഐ.ഒ.പി.ആര്‍-88/19)

date