Skip to main content

വർണാഭമായി ഗാന്ധി സ്മൃതി ഘോഷയാത്ര

 

മഹാത്മാ ഗാന്ധിയുടെ 70- മത് രക്തസാക്ഷിത്വ വാർഷികത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി ഘോഷയാത്ര നടത്തി. 
മുത്തുക്കുടകൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ്
വർണാഭമായ ഘോഷയാത്ര ആരംഭിച്ചത്. തെർമോകോളിൽ നിർമ്മിച്ച ഗജവീരനും ഘോഷയാത്രയുടെ മാറ്റുകൂട്ടി. 
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തുള്ള ദേവസ്വം ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ഘോഷയാത്ര
സമ്മേളന വേദിയായ ബോട്ട് ജെട്ടി മൈതാനത്ത് സമാപിച്ചു.  
സി.കെ ആശ എം.എൽ.എ ,നഗരസഭാ  ചെയർമാൻ പി.ശശിധരൻ, തുടങ്ങിയവർ നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്തുകളായ വൈക്കം നഗരസഭ, വെച്ചൂർ, തലയാഴം, മറവൻ തുരുത്ത്, വെള്ളൂർ, തലയോലപ്പറമ്പ്, ടി.വി പുരം, ഉദയനാപുരം, ചെമ്പ്, കല്ലറ തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു ഘോഷയാത്ര.  
ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ,
വിവിധ  കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date